Connect with us

Palakkad

ഒന്നാം വിള കൊയത്ത് തുടങ്ങി

Published

|

Last Updated

ചിറ്റൂര്‍: ചിറ്റൂര്‍മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചു. ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞിട്ടും നെല്ലുസംഭരണ നടപടികള്‍ വൈകുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
പെരുമാട്ടി, പട്ടഞ്ചേരി മേഖലകളില്‍ മിക്ക പാടശേഖരങ്ങളിലും കൊയ്ത്താരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും നാളിതുവരെ നെല്ല് സംഭരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ മഴ തുടര്‍ച്ചയായി പെയ്യുന്നതിനാല്‍ വിള നശിക്കാതെ വേഗം കൊയ്ത്ത് നടത്തിയ കര്‍ഷകരാണ് വെട്ടിലായത്.
നെല്ല് കൊയ്‌തെടുക്കാനായി അന്യ സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന കൊയ്ത്തുയന്ത്രങ്ങള്‍ക്ക് 2,500 രൂപവരെ വാടക നല്‍കിയാണ് മിക്ക കര്‍ഷകരും വിള കൊയ്‌തെടുത്തിട്ടുള്ളത്. കാലാവസ്ഥ പ്രതികൂലമായതിനാലും പണിക്കാരുടെ അഭാവവും മൂലം നെല്ല് സൂക്ഷിച്ചുവെക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.
ഒന്നാംവിള നെല്ലുസംഭരണം വൈകുന്നത് രണ്ടാം വിളയ്ക്കുള്ള പണി തുടങ്ങുന്നതിന് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. സംഭരണത്തിനായി നിശ്ചയിച്ച മില്ലുടമകളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിലെ കാലതാമസമാണ് തടസ്സമായതെന്ന് അധികൃതര്‍ പറയുന്നു.
സംഭരണത്തിനായി രജിസ്റ്റര്‍ചെയ്ത കര്‍ഷകര്‍ മറ്റുവിളകള്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കൃഷി‘വന്‍ അധികൃതര്‍ പറയുന്നു.

Latest