Connect with us

National

പെട്രോള്‍ വില ഒരാഴ്ച്ചക്കകം കുറഞ്ഞേക്കും

Published

|

Last Updated

Petrol_pumpന്യൂഡല്‍ഹി: ഡീസല്‍ വിലക്കൊപ്പം ഒരാഴ്ചക്കുള്ളില്‍ പെട്രോള്‍ വിലയും കുറഞ്ഞേക്കും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതാണ് കാരണം. പെട്രോളിന് ലിറ്ററിന് ഒരു രൂപ കുറയുമെന്നാണ് സൂചന.

പെട്രോള്‍, ഡീസല്‍ വില ഇനി പുതുക്കി നിശ്ചയിക്കേണ്ടത് തിങ്കളാഴ്ചയാണ്. അന്ന് വിലക്കുറവ് പ്രഖ്യാപിച്ചേക്കും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൂന്ന് തവണം പെട്രോള്‍ വില കുറച്ചിരുന്നു.

Latest