Connect with us

Palakkad

ഐ ആര്‍ ഡി പി മേളക്ക് തുടക്കമായി

Published

|

Last Updated

പാലക്കാട്:ഓണത്തോടനുബന്ധിച്ച് കോട്ടമൈതാനത്ത് നടത്തുന്ന ഐ ആര്‍ ഡി പി /എസ് ജി എസ് വൈ വ്യാപാരമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക് അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ മുഖ്യാതിഥിയായി. സെപ്റ്റംബര്‍ അഞ്ച് വരെയായിരിക്കും മേള. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫീല്‍ഡുതല പ്രവര്‍ത്തകരായി തിരഞ്ഞെടുക്കപ്പെട്ട 13 വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. തുടര്‍ന്ന് മേളയിലെ ആദ്യവില്പന മുനിസിപ്പല്‍ ചെയര്‍മാന്‍ പി —വി രാജേഷ്, കാനറാ ബേങ്ക് ചീഫ് മാനേജര്‍ ഇന്ദിരാ മോഹന് നല്‍കി നിര്‍വഹിച്ചു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം വിവിധ പദ്ധതികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഉപഹാരം നല്‍കി.
ഗ്രാമീണ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ജനങ്ങളിലേക്ക് നേരിട്ട് എന്നതാണ് മേളയുടെ സവിശേഷത.
കൂടാതെ ദിവസേന രണ്ട് തരം നറുക്കെടുപ്പുകളും ബമ്പര്‍ നറുക്കെടുപ്പും നടത്തും.
ഇതിലൂടെ ലഭിക്കുന്ന തുകയുടെ 50 ശതമാനം ജില്ലാ കലക്ടറുടെ ദുരിതാശ്വാന നിധിയിലേക്ക് സംഭാവന ചെയ്യും. എല്ലാ ദിവസവും കലാസാംസ്‌കാരിക മത്സരങ്ങളും ഉണ്ടായിരിക്കും.
ഉദ്ഘാടനസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍/വൈസ് ചെയര്‍മാന്‍, ഗ്രാമ വികസന വകുപ്പിലെ വിവിധ വിഭാഗം ഉദ്യോഗസ്ഥര്‍, തൃതല പഞ്ചായത്ത് അംഗങ്ങള്‍, ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികള്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.