Connect with us

Gulf

മനുഷ്യ ശരീരം തിന്നുന്ന ബാക്ടീരിയക്കെതിരെ ജാഗ്രത

Published

|

Last Updated

ദുബൈ: കടല്‍തീരങ്ങളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന ബാക്ടീരിയ കടല്‍ ജലത്തില്‍ കണ്ടെത്തിയതാണ് കാരണം. ഫ്‌ളോറിഡയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. യു എ ഇയിലും ബാക്ടീരിയക്ക് സാധ്യതയുണ്ടെന്ന് കനേഡിയന്‍ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റ് ഡോ. അക്ബര്‍ അലി പള്ളിക്കലകത്ത് ചൂണ്ടിക്കാട്ടി.

ശരീരത്തിലെ മുറിവുകളിലൂടെയാണ് ബാക്ടീരിയ പ്രവേശിക്കുക. ബാക്ടീരിയ പിന്നീട് രക്തത്തില്‍ പ്രവേശിക്കും. പ്രതിരോധ ശേഷിയെ തകര്‍ക്കുകയും ചെയ്യും.
അമേരിക്കയില്‍ ഫ്‌ളോറിഡ മുതല്‍ ടെക്‌സാസ് വരെ ബാക്ടീരിയ കണ്ടെത്തി. ഉപ്പുവെളത്തിന് ചൂടുപിടിച്ചപ്പോള്‍ ഇവ പെരുകി. എപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയാണ് ഇതിന്റെ ആവാസം. കക്കയിറച്ചി വേവിക്കാതെ കഴിക്കുന്നവരിലും ബാക്ടീരിയ കണ്ടേക്കാം. മധ്യ പൗരസ്ത്യദേശത്ത് അസാധാരണമാണ് ഇത്തരം ബാക്ടീരിയകളെന്നും ഡോ. അക്ബര്‍ അറിയിച്ചു.

Latest