Connect with us

Wayanad

പണിമുടക്കിനിടെ ഓടിയ ബസുകള്‍ തൊഴിലാളികള്‍ തടഞ്ഞു

Published

|

Last Updated

മാനന്തവാടി: സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്കിനിടെ ഓടിയ ബസ്സുകള്‍ തൊഴിലാളികള്‍ തടഞ്ഞു.
ഇന്നലെ മാനന്തവാടി ബസ്സ് സ്റ്റാന്‍ഡില്‍ വെച്ചും മറ്റുമായാണ് റൂട്ടിലിറങ്ങിയ നാല് സ്വകാര്യബസ്സുകള്‍ തൊഴിലാളികള്‍ തടഞ്ഞത്. ബസ്സില്‍ കയറ്റിയ യാത്രക്കാരെ ഇറക്കി വിടുകയും ചെയ്തു.
വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ 20 മുതല്‍ സമരം ആരംഭിച്ചത്. ജില്ലാ കലക്ടര്‍, എ ഡി എം, ജില്ലാ ലേബര്‍ ഓഫീസര്‍ അടക്കം ഇടപെട്ട് നിരവധി തവണ തൊഴിലാലികളും ഉടമകളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. സമരം അവസാനിപ്പിക്കുന്നത് വരെ ഒരു ബസ്സും റൂട്ടിലിറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. ന്യായമായ വേതന വര്‍ധനവ് പോലും അനുവദിക്കാന്‍ ബസ്സുടമകള്‍ തയ്യാറാകുന്നില്ലെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. തൊഴിലാളികള്‍ക്ക് നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ തയ്യാറാണെന്നും സ്വകാര്യ ബസ് വ്യവസായം നടത്തി കൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളതെന്നും ബസ്സുടമകള്‍ പറഞ്ഞു.

 

Latest