Connect with us

Ongoing News

ബ്ലേഡ് ഇരകളെ സഹായിക്കാന്‍ ഋണമുക്തി വായ്പാ പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: ബ്ലേഡ് പലിശയുടെ ഇരകളെ സഹായിക്കാനായി ഋണമുക്തി എന്ന പേരില്‍ പുതിയ വായ്പാ പദ്ധതി ആരംഭിക്കാന്‍ ബേങ്കുകളുടെ ഉന്നതതല യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല ബാങ്കേഴ്‌സ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇത്തരക്കാര്‍ക്കായി അമ്പതിനായിരം രൂപ വരെയാണ് വായ്പ നല്‍കുന്നത്. സാധാരണനിരക്കില്‍ ഉദാരമായ വ്യവസ്ഥയിലൂടെയായിരിക്കും ബേങ്കുകള്‍ ഋണമുക്തി വായ്പ നല്‍കുകയെന്ന് കാനറാ ബേങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍ കെ ദുബേ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് ലോണ്‍ തിരിച്ചടക്കാനുള്ള കാലാവധി. ബേങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്പാ സഹായങ്ങളെ സംബന്ധിച്ച് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ബോധവത്കരണ പരിപാടികള്‍ ആരംഭിക്കുമെന്നും ദുബേ വ്യക്തമാക്കി.
കര്‍ഷകരെ സഹായിക്കുന്നതിനായി വളരെ കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ നല്‍കിവരുന്ന വായ്പയുടെ തുക ഇരട്ടിപ്പിക്കും. എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ദുബെ വ്യക്തമാക്കി.

 

Latest