National
ഇറാഖിലെ നഴ്സുമാര്‍ സുരക്ഷിതരെന്ന് വിദേശ മന്ത്രാലയം
ന്യൂഡല്‍ഹി:ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന നഴ്സുമാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സെയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.പ്രശ്ന ബാധിത മേഖലയില്‍നിന്ന് ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്.നിരന്തരം ഇവരുമായി ബന്ധപ്പെടുന്നുണ്ട്.103 ഇന്ത്യക്കാരാണ് സംഘര്‍ഷ മേഖലയിലുള്ളത്.വരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കും.തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും അക്ബറുദ്ദീന്‍ വ്യക്തമാക്കി.
---- facebook comment plugin here -----