Connect with us

Palakkad

റെയില്‍വേ ഗേറ്റ് അടക്കല്‍ : സര്‍ക്കാര്‍ 2.5 കോടി രൂപ നല്‍കാന്‍ ധാരണയായി

Published

|

Last Updated

പാലക്കാട്: ജി ബി റോഡിലെ ഗേറ്റ് സ്ഥിരമായി അടയ്ക്കുന്നതൊഴിവാക്കാന്‍ റയില്‍വേ നിര്‍ദേശിച്ച കൈകാര്യച്ചെലവായ 2.5 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ഷാഫി പറമ്പില്‍ എംഎല്‍എ, ഉന്നത ഉദ്യോഗസ്ഥര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ തിരുവനന്തപുരത്തു മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. റയില്‍വേ ഗേറ്റ് സ്ഥിരമായി അടച്ചിടുന്നതില്‍ വ്യാപാരികള്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നു ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടതോടെയാണു മുഖ്യമന്ത്രി യോഗം വിളിച്ചത്. ടൗണ്‍ റയില്‍വേ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ ജിബി റോഡിലെ ഗേറ്റ് അടക്കേണ്ടിവരുമെന്നു റയില്‍വേ അറിയിച്ചിരുന്നു.
ഗേറ്റ് സ്ഥിരമായി അടയ്ക്കുന്നതു വ്യാപാരികള്‍ക്കു ദോഷകരമാകുന്നതോടൊപ്പം നഗരത്തെ രണ്ടായി വിഭജിക്കുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു.—എം ബി രാജേഷ് എം പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അടുത്ത 30 വര്‍ഷം ഗേറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ടിവരുന്ന കൈകാര്യച്ചെലവായ 2. 5 കോടി രൂപ കെട്ടിവച്ചാല്‍ ഗേറ്റ് സ്ഥിരമായി അടുന്നത് ഒഴിവാക്കുന്നതിന്റെ സാധ്യത പരിശോധിക്കാമെന്ന് എ ഡി ആര്‍ എം മോഹന്‍ എ മേനോന്‍ അറിയിച്ചിരുന്നു.
കൈകാര്യച്ചെലവിലേക്കായി കഴിഞ്ഞ ദിവസം നഗരസഭ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ച യോഗത്തിലും ഗേറ്റ് സ്ഥിരമായി തുറന്നുകൊടുക്കേണ്ടിവരുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ റയില്‍വേ ഡപ്യുട്ടി ചീഫ് എന്‍ജിനീയര്‍ അവതരിപ്പിച്ചെങ്കിലും എഡിആര്‍എം നിര്‍ദേശിച്ച സാധ്യതകള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ടി കെ ഹെന്‍ട്രി, എംഎല്‍എ എന്നിവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നു കൈകാര്യച്ചെലവ് കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പിന്നീട് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പു മന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്തി ഗേറ്റ് തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കാന്‍ റയില്‍വേ അനുമതി നല്‍കുകയാണെങ്കില്‍ കൈകാര്യച്ചെലവായ 2.5 കോടി രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചു. ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്, റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ അബ്ദുല്ലക്കുട്ടി പങ്കെടുത്തു.

Latest