Connect with us

Kerala

കെ പി സി സിക്ക് പുതിയ ഭാരവാഹികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഒരു വൈസ് പ്രസിഡന്റിനേയും രണ്ട് ജനറല്‍ സെക്രട്ടറിമാരേയും കെ പി സി സി ഭാരവാഹികളാണ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. എന്‍ പീതാംബരക്കുറുപ്പാണ് വൈസ് പ്രസിഡന്റ്. എം ലിജു, പി സി വിഷ്ണുനാഥ് എം എല്‍ എ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

കൊല്ലത്ത് സിറ്റിംഗ് എം പിയായിരുന്ന പീതാംബരക്കുറുപ്പിനെ മാറ്റിയാണ് സീറ്റ് ആര്‍ എസ് പിക്ക് നല്‍കിയത്. കുറുപ്പിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് നേതൃത്വം അന്ന് വ്യക്തമാക്കിയിരുന്നു. നിലവില്‍ ചെങ്ങന്നൂര്‍ എം എല്‍ എയും കെ പി സി സി വക്താവുമാണ് വിഷ്ണുനാഥ്. യൂത്ത്‌കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് ലിജു.

Latest