Connect with us

Ongoing News

ഇടതു മുദ്രാവാക്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും കാലത്തിന് യോജിച്ച മാറ്റം വേണം: കാരാട്ട്

Published

|

Last Updated

തൃശൂര്‍: ഇടതുപക്ഷം കാലോചിതമായി മുദ്രാവാക്യങ്ങളിലും പ്രവര്‍ത്തനശൈലിയിലും കാലത്തിനനുയോജ്യമായ മാറ്റം വരുത്തണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ലോക്‌സഭാ‘ തിരഞ്ഞെടുപ്പിന്്്്് ശേഷം രാജ്യത്ത് പുതിയ അവസ്ഥയാണ്. ഹിന്ദുത്വ അജന്‍ഡ മുന്നോട്ട് വെക്കുന്ന കോര്‍പറേറ്റ് സ്‌പോണ്‍സര്‍ ചെയ്ത സര്‍ക്കാറാണ് ഇന്ത്യ ഭരിക്കുന്നത്. മോദിയെ മുന്‍നിര്‍ത്തി ആര്‍ എസ് എസാണ് ഇന്ത്യ ഭരിക്കുന്നതെന്നും കാരാട്ട് പറഞ്ഞു. കോസ്റ്റ് ഫോഡ് സംഘടിപ്പിച്ച ഇ എം എസ് സ്മ്യതിയിലെ “പുതിയ പരിസ്ഥിതികളും ഇടതുപക്ഷവും” എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാരാട്ട്.
ഉത്തര്‍ പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമുണ്ടായി. ഗുജറാത്തില്‍ 2010 മുതല്‍ മോദി സംഘടിപ്പിച്ച ഗുജറാത്ത് സമ്മിറ്റിന് ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ പിന്തുണ നേടാനായി. ഈ തിരഞ്ഞെടുപ്പില്‍ അംബാനി മുതല്‍ രത്തന്‍ ടാറ്റ വരെയുള്ളവര്‍ യു പി എയെ ഉപേക്ഷിച്ചു മോദിക്ക് പിന്നില്‍ അണിനിരന്നു. അതാണ് ബി ജെ പിക്ക് ചരിത്രത്തിലാദ്യമായി ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ സഹായിച്ചത്. രാജ്യത്ത് ഇടതുപക്ഷത്തിന്റെ റോള്‍ വിമര്‍ശനാത്മകമായി സ്വയം പരിശോധിക്കപ്പെടണമെന്നും കാരാട്ട് പറഞ്ഞു. തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനാകാതെ പോയതും ഇടതുബദല്‍ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. മുദ്രാവാക്യങ്ങളും പ്രവര്‍ത്തന രീതിയുമായി പൊരുത്തമില്ലായ്മ പലപ്പോഴും സംഭവിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നും അത് എല്ലാ തരം ജനങ്ങളിലേക്കും എത്തിക്കാന്‍ കഴിയാത്തതാണ് തിരിച്ചടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് നയങ്ങളുടെയും ഹിന്ദുത്വ ദേശീയതയുടെയും ഉത്പന്നമായ നരേന്ദ്രമോദി ഗവണ്‍മെന്റെിനെതിരെ ശക്തമായ ഇടതുപാര്‍ട്ടികളുടെ പോരാട്ടം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വരെ ഇടതുപക്ഷ ഐക്യം വേണമെന്നും കാരാട്ട് നിര്‍ദേശിച്ചു.

 

 

Latest