Connect with us

National

നര്‍മദ അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ തീരുമാനം

Published

|

Last Updated

narmadaഅഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം 17 മീറ്റര്‍ കൂട്ടാന്‍ നര്‍മദ കണ്‍ട്രാള്‍ അതോറിറ്റി തീരുമാനിച്ചു. ഇപ്പോഴുള്ള 121.92 മീറ്ററില്‍ നിന്നും 138.68 മീറ്ററായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി നര്‍മദാ ബച്ചാവോ ആന്ദോളന്‍ രംഗത്തത്തെി. തീരുമാനം നടപ്പാക്കിയാല്‍ ഡാമിന്റെ പ്രദേശത്തു ജീവിക്കുന്ന 2,25,000 ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്ന് സമരനായിക മേധാ പട്കര്‍ പ്രതികരിച്ചു.

ഡാമിന്റെ ഉയരം കൂട്ടുന്നതില്‍ എട്ടു വര്‍ഷത്തിനു ശേഷമാണ് തീരുമാനം എടുക്കുന്നത്.ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ ഇക്കാര്യത്തില്‍ പെട്ടന്ന് നടപടികള്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായത്.

Latest