Connect with us

International

യൂറോപ്പിന് 100 കോടി ഡോളറിന്റെ സൈനിക പാക്കേജുമായി യു എസ്‌

Published

|

Last Updated

വാഴ്‌സാവാ: യൂറോപ്പില്‍ അമേരിക്കന്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുന്നതിന് 100 കോടി ഡോളറിന്റെ പദ്ധതി പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. പോളണ്ട് സന്ദര്‍ശനത്തിനിടെയാണ് ഒബാമ പ്രഖ്യാപനം നടത്തിയത്. ഉക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാറ്റോ നേതാക്കളുമായി ഒബാമ കൂടിക്കാഴ്ച നടത്തും. റഷ്യയുമായി രൂക്ഷ തര്‍ക്കമുണ്ടായിരുന്ന കഴിഞ്ഞ ഏപ്രിലില്‍ 150 സൈനികരെ പോളണ്ടിലേക്ക് യു എസ് അയച്ചിരുന്നു. യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി ബെല്‍ജിയവും ഫ്രാന്‍സും ഒബാമ സന്ദര്‍ശിക്കും.
സ്വന്തം രാഷ്ട്രത്തിലെ സുരക്ഷ പോലെ തന്നെയാണ് തങ്ങള്‍ക്ക് പോളണ്ടിലെയും മധ്യ- കിഴക്കന്‍ യൂറോപ്പിലെ തങ്ങളുടെ സഖ്യകക്ഷികളുടെയും സുരക്ഷയെന്ന് ഒബാമ പറഞ്ഞു. ഉക്രൈനില്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതില്‍ നിന്ന് റഷ്യ പിന്‍മാറണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൂട്ടായി പ്രതിരോധം തീര്‍ക്കുകയെന്ന നാറ്റോയുടെ സ്ഥാപിത നിലപാട് ഒബാമ ആവര്‍ത്തിച്ചു. യൂറോപ്പില്‍ കൂടുതല്‍ യു എസ് സൈനിക സാന്നിധ്യമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Latest