Connect with us

National

ഷീലാ ദീക്ഷിത്ത് ഉള്‍പ്പടെയുള്ള ഗവര്‍ണര്‍മാരുടെ ഭാവി അനിശ്ചിതത്വത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ യുപിഎ സര്‍ക്കാര്‍ നിയമിച്ച പത്തിലധികം ഗവര്‍ണര്‍മാരുടെ ഭാവി അനിശ്ചിതത്വത്തില്‍. കേരളാ ഗവര്‍ണര്‍ ഷീല ദീക്ഷിത്ത് അടക്കമുള്ള ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ മൃദു ഭാഷയില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഷീലാദീക്ഷിത്ത് കേരളാ ഗവര്‍ണറായി ചുമതലയേറ്റത്്. അതേസമയം പ്രഗല്‍ഭരായ ഉദ്യോഗസ്ഥ നിരയിലുള്ള ഗവര്‍ണാമാരെ നിലനിര്‍ത്താനാണ് എന്‍ഡിഎയുടെ തീരുമാനം.
നിലവില്‍ കര്‍ണാടക ഗവര്‍ണര്‍ എസ്.ആര്‍. ഭരദ്വാജ്, ഹരിയാനയില്‍ നിന്നുള്ള ജഗന്നാഥ് പഹാഡിയ, തൃപുരയുടെ ചുമതലയുള്ള ദേവാനന്ദ് കൊണ്‍വാര്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ തുടങ്ങിയവരുടെ കാലാവധി അടുത്തിടെ അവസാനിക്കും. ഗുജറാത്ത് ഗവര്‍ണര്‍ കമല ബേനിവാള്‍, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ , അസം ഗവര്‍ണര്‍ ജെ.ബി പട്‌നായിക്, പഞ്ചാബ് ഗവര്‍ണര്‍ പാട്ടീല്‍, ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ ഊര്‍മിള സിങ് എന്നീ ഗവര്‍ണര്‍മാരുടെ കാലാവധിയും എട്ടുമാസത്തിനകം തീരും.