Connect with us

Wayanad

വാഹന നികുതി വര്‍ധനവിനെതിരെ ആര്‍ ടി ഓഫീസ് മാര്‍ച്ച് നടത്തി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ വാടക വാഹന ഉടമകളും ടൂര്‍ ഓവറേറ്റര്‍മാരും തൊഴിലാളികളും ആര്‍ ടിഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കേരളത്തിലെ മോട്ടോര്‍ വാഹന മേഖലയെ തകര്‍ക്കുന്ന തരത്തില്‍ സര്‍ക്കാര്‍ മോട്ടോര്‍ വാഹന നികുതി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക, ഇന്‍ഷ്വറന്‍സ് പ്രീമിയം, ഡീസല്‍ എന്നിവയുടെ അടിക്കടിയുള്ള വിലവര്‍ധനവ് തടയുക, മോട്ടോര്‍ വാഹന തൊഴിലാളികളോടുള്ള ആര്‍ ടി ഒ, പോലീസ് പീഢനം അവസാനിപ്പിക്കുക, ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്ന സ്ഥലങ്ങളില്‍ സ്റ്റാന്‍ഡ് അനുവദിക്കുക, റെന്റ് എ കാറുകള്‍, കള്ളടാക്‌സികള്‍ എന്നിവക്കെതിരായി ശക്തമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
ഇന്‍ഷ്വറന്‍സ് പ്രീമിയം യാതൊരു നിയന്ത്രണവുമില്ലാതെ വര്‍ദ്ധിപ്പിക്കുന്നത് മൂലം ആയിരക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം ഉടമകള്‍ അധികമായി നല്‍കേണ്ടിവരുന്നത്. ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
മോട്ടോര്‍ ക്യാബിന്റെ പെര്‍മിറ്റുള്ള ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പെര്‍മിറ്റ് നല്‍കുന്ന സ്ഥലങ്ങളില്‍ വാഹനം ഓടിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കാന്‍ ആര്‍ ടി ഒ, പഞ്ചായത്ത്, പോലീസ് അധികൃതര്‍ തയ്യാറാകണം. നിലവില്‍ ഓട്ടോ, ടാക്‌സി വാഹന തൊഴിലാളികളെ പീഢിപ്പിക്കുന്ന അവസ്ഥ അവസാനിപ്പിക്കണം. മോട്ടോര്‍ വാഹന തൊഴിലാളികളോടുള്ള പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നിഷേധാത്മകമായ സമീപനം അവസാനിപ്പിക്കണമെന്നും നിസാര കാര്യങ്ങള്‍ക്ക് പോലും വാഹനം പിടിച്ചെടുക്കുകയും വന്‍ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കാനും തയ്യാറാകണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ്് കെ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഐ വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ബി രാജു കൃഷ്ണ, കെ ജെ ജോസ്, കെ ആര്‍ വിനീഷ്, പി മധു, ടി കെ ബാലകൃഷ്ണന്‍, കെ ബി സുധീഷ്, എന്‍ കെ സലീം, അരവിന്ദന്‍, ഷൈജല്‍ സംസാരിച്ചു. പി ജി സുരേഷ്, കെ ടി സിബി, സുധീഷ്, ബാബു ഓരിക്കല്‍, ശ്രീജിഷ് വലിയവീട്ടില്‍, ജിനേഷ് കുന്നുംപുറത്ത്, ബേബി, ബിനോയ് കാവുംമന്ദം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Latest