International
പാക്കിസ്ഥാനില്‍ വാഹനാപകടത്തില്‍ 41 പേര് കൊല്ലപ്പെട്ടു
സുക്കൂര്‍: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സുക്കൂര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ 41 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കറാച്ചിയിലേക്ക് പോവുകയായിരുന്ന യാത്രാ ബസ്സും ട്രാക്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിയില്‍ ബസ് പൂര്‍ണമായും തകര്‍ന്നതിനാല്‍ ബസ്സ് പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ട്രാക്ടറുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ അനാസ്ഥയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----