Connect with us

Kerala

തിരുവനന്തപുരത്ത് യുവതിക്ക് വെട്ടേറ്റു; പ്രതികള്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കാരക്കോണം സ്വദേശിനി അനുഷ (25)ക്കാണ് വെട്ടേറ്റത്. ഇവര്‍ ആശുപത്രി ജീവനക്കാരിയാണ്. സഹപ്രവര്‍ത്തകനായ സൂരജ് എന്ന യുവാവാണ് വെട്ടിയത്. ഇയാളെയും സഹായി നടേശനെയും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ യുവതിയുടെ കൈപ്പത്തി അറ്റു. ആശുപത്രിയിലെ ചില ജീവനക്കാരികളെ സൂരജ് ശല്യം ചെയ്തത് അനുഷ മേലധികാരികളെ അറിയിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് ഇയാള്‍ ആക്രമണം നടത്തിയത്.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച അനുഷയുടെ കൈപ്പത്തി തുന്നിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

---- facebook comment plugin here -----

Latest