Connect with us

Idukki

ഇടുക്കിയില്‍ 40,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാവുമെന്ന് യു ഡി എഫ്

Published

|

Last Updated

ഇടുക്കി: സ്ഥാനാര്‍ത്ഥിനിര്‍ണയം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രചാരണങ്ങളില്‍ പാളിച്ച പറ്റിയിട്ടില്ലെന്നും 40,000ല്‍ ഏറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും യു ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ വിലയിരുത്തല്‍. മൂന്ന് ശതമാനം പോളിംഗ് മണ്ഡലത്തില്‍ കുറഞ്ഞത് യു ഡി എഫിന്റേതല്ല. എല്‍ ഡി എഫിന്റെ വോട്ട് പോള്‍ ചെയ്യപ്പെടാതെ പോയതാണ് ശതമാനം കുറയാന്‍ കാരണമെന്നും യു ഡി എഫ് വിലയിരുത്തി.

യു ഡി എഫിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പാളിച്ച പറ്റിയെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസ്താവനയിറക്കിയിരുന്നു. ആന്റോ ആന്റണി, ഇ അഹമ്മദ്, എം ഐ ഷാനവാസ് എന്നിവരെ രൂക്ഷമായാണ് പി സി ജോര്‍ജ് വിമര്‍ശിച്ചത്. ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ ജയിക്കുമെന്ന കാര്യത്തില്‍ ഉറപ്പുപറയാനാവില്ലെന്നും പി ടി തോമസാണെങ്കില്‍ സുഖമായി ജയിക്കുമായിരുന്നു എന്നും ജോര്‍ജ് പറഞ്ഞതോടെ വിവാദം കത്തുകയായിരുന്നു.

കോതമംഗലം, തൊടുപുഴ, മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളില്‍ വന്‍ ലീഡും, ദേവികുളം, പീരുമേട് മണ്ഡലങ്ങളില്‍ നേരിയ ലീഡും നേടുമെന്നും ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ പിന്നിലാകുമെന്നുമാണ് പ്രാഥമിക അവലോകനം. ഇതിന്റെ ബുത്തു തിരച്ചുള്ള കണക്കെടുപ്പിന് യോഗത്തില്‍ തീരുമാനമാകും. പ്രചാരണങ്ങളില്‍ വീഴ്ച പറ്റിയെന്ന ആരോപണത്തിനിടെ ചേരുന്ന യോഗം കണക്കെടുപ്പിനപ്പുറം ചില വിവാദ വിഷയങ്ങളും ചര്‍ച്ച ചെയ്തു .തൊടുപുഴയില്‍ വന്‍ തോതില്‍ പോളിങ് കുറഞ്ഞതാണ് ഇതില്‍ പ്രഥമ പരിഗണന ലഭിക്കുന്ന വിഷയം.

 

Latest