Connect with us

National

അസമിലും ത്രിപുരയിലും കനത്ത പോളിംഗ്

Published

|

Last Updated

അഗര്‍ത്തല/ഗുവാഹത്തി: ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ത്രിപുരയിലും അസമിലും കനത്ത പോളിംഗ്. വൈകുന്നേരം 6.45ന് വോട്ടെടുപ്പ് അവസാനിക്കാനിരിക്കുമ്പോള്‍ അസമില്‍ 72.5 ശതമാനവും ത്രിപുരയില്‍ 84 ശതമാനവും പോളിംഗ് നടന്നു.
അസമിലെ ദിസ്പൂരില്‍ 73 ശതനമാനവും ലഖിംപൂരില്‍ 67 ശതമാനവും ജോരത്തില്‍ 75 ശതമാനവും കോലിയാബോറില്‍ 72 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ കൂടി ലഭ്യമാകുന്നതോടെ വോട്ടിംഗ് ശതമാനത്തി ല്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന് ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസമിലെ അഞ്ച് മണ്ഡലങ്ങളിലേക്കും ത്രിപുരയിലെ ഒരു മണ്ഡലത്തിലേക്കുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. അസമില്‍ 64.4 ലക്ഷം വോട്ടര്‍മാരും ത്രിപുരയില്‍ 1.2 ദശലക്ഷം വോട്ടര്‍മാരും സമ്മതിദാനവകാശം വിനിയോഗിച്ചു.
രണ്ട് സീറ്റുകളുള്ള ത്രിപുരയില്‍ രണ്ട് ഘട്ടങ്ങളായും 14 സീറ്റുകളുള്ള അസമില്‍ മൂന്ന് ഘട്ടങ്ങളായുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

Latest