Connect with us

Ongoing News

മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ നിന്ന് ടി ഡി പിയില്‍

Published

|

Last Updated

ഹൈദരാബാദ്: മുന്‍ മന്ത്രിയും എം എല്‍ എയുമായ ശത്രുചര്‍ല വിജയരാമ രാജു കോണ്‍ഗ്രസ് വിട്ട് തെലുഗു ദേശം പാര്‍ട്ടി ( ടി ഡി പി)യില്‍ ചേര്‍ന്നു. കിരണ്‍കുമാര്‍ റെഡ്ഢി മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്നു ഇദ്ദേഹം. തെലങ്കാന വിഭജനത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. എം എല്‍ എ ജനാര്‍ദന്‍ തത്‌രാജും ടി ഡി പിയില്‍ ചേര്‍ന്നുവെന്ന് പ്രസിഡന്റ് എന്‍ ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
തെലങ്കാന സംസ്ഥാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിട്ടത്. മുന്‍ മന്ത്രിമാരായ ഗന്ദ ശ്രീനിവാസ രാവു, ടി ജി വെങ്കിടേശ്, ഇ പ്രതാപ് റെഡ്ഢി, ഗല്ല അരുണ കുമാരി എന്നിവരും പാര്‍ട്ടി വിട്ട് ടി ഡി പിയില്‍ ചേര്‍ന്നിരുന്നു.
മുന്‍ മന്ത്രിമാരായ ധര്‍മന പ്രസാദ റാവു, മോപ്പിദേവി, വെങ്കടരാമന്‍, എന്നിവര്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിലും മുന്‍ കേന്ദ്ര മന്ത്രി ഡി പുരന്ദേശ്വരി ബി ജെ പിയിലും എം പി അനന്ദ വെങ്കിടരാമി റെഡ്ഢി വൈ എസ് ആര്‍ കോണ്‍ഗ്രസിലും ചേര്‍ന്നിരുന്നു.