Connect with us

Kerala

കസ്തൂരി രംഗന്‍: കേരളാ കോണ്‍ഗ്രസ് നേതാവ് പിസി ജോസഫ് രാജിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: കേരളാ ഫീഡിസ് ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് നേതാവ് പിസി ജോസഫ് രാജിവെച്ചു. രാജിക്കാര്യം പാര്‍ട്ടി നേതാവ് പിജെ ജോസഫിനെ അറിയിച്ചതായും പിസി ജോസഫ് പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കേരളാ കോണ്‍ഗ്രസിലെ കടുത്ത ഭിന്നതയെ തുടര്‍ന്നാണ് പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം പിസി ജോസഫ് രാജിവെച്ചതെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പിസി ജോസഫ് ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാവും മുന്‍ എംഎല്‍എയുമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇന്ന് ഇറങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. മലയോര കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് രാജിയെന്നും കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Latest