Ongoing News
സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ തുടക്കം തോല്‍വിയോടെ
സിലിഗുരി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് തോല്‍വിത്തുടക്കം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മിസോറമിനോട് തകര്‍ന്നു. മുഴുവന്‍ സമയവും ആധിപത്യം പുലര്‍ത്തിയ മിസോറാം മധ്യനിരയില്‍ കേരളത്തിന് കളിക്കാനിടം നല്‍കിയതേയില്ല.
മൂന്നു ഗോളുകള്‍ വഴങ്ങിയ ശേഷം രണ്ടാം പകുതിയുടെ അവസാനമാണ് കേരളം ആശ്വാസ ഗോള്‍ നേടിയത്.
നസറുദ്ദീനാണ് കേരളത്തിനായി സ്കോര്‍ ചെയ്തത്. എതിരാളികള്‍ക്ക് മുന്നില്‍ പകച്ചു പോയ ശ്രീധരന്റെ കുട്ടികള്‍ക്ക് മിസോറമിന്റെ ഗോള്‍ മുഖത്തേക്ക് വല്ലപ്പോഴും മാത്രമാണ് എത്തിനോക്കാന്‍ സാധിച്ചത്.
ഒറ്റപ്പെട്ട ഏതാനും നീക്കങ്ങള്‍ കണ്ടെങ്കിലും ഒന്നിനും മിസോറമിന്റെ പ്രതിരോധത്തെ തകര്‍ക്കാനുള്ള കെല്‍പ്പുണ്ടായിരുന്നില്ല.
മിഡ്ഫീല്‍ഡില്‍ കേരളം അമ്പേ പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണം. എതിരാളിയുടെ ദൗര്‍ബല്യം മുതലെടുത്ത് മിസോറം ആദ്യ ജയം കുറിക്കുകയും ചെയ്തു.
---- facebook comment plugin here -----