Connect with us

Kerala

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി

Published

|

Last Updated

കല്‍പ്പറ്റ: ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വയനാട് കലക്ടേറ്റിന് മുകളില്‍ കയറി അധ്യാപികമാരുടെ ആത്മമഹത്യാ ഭീഷണി. വയനാട് സ്വദേശികളായ ലിസി, പ്രതിഭ, സുജാത എന്നീ മൂന്നു പ്രി െ്രെപമറി സ്‌കൂള്‍ അധ്യാപികമാരാണ് ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിനു മുകളില്‍ കയറിയത്. പതിനഞ്ച് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് ഡി പി ഐ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് അധ്യാപികമാര്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്‍മാറി.

2012 ആഗസ്റ്റ് മുതല്‍ അധ്യാപികമാരുടെ ശമ്പളം തടഞ്ഞു വെച്ചിരിക്കുകയാണ്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി അധ്യാപികമാര്‍ മാസങ്ങളായി സമരം നടത്തി വരികയായിരുന്നു. ഇതെ തുടര്‍ന്ന് ഇവര്‍ക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം നല്‍കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ശമ്പള കുടിശ്ശികയോ ഓണറേറിയമോ നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യാ ഭീഷണിയുമായി അധ്യാപികമാര്‍ രംഗത്തെത്തിയത്.

അധ്യാപികമാരെ ആത്മഹത്യാശ്രമത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ഫയര്‍ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തെത്തിയിരുന്നു.
ഇതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് കുഴഞ്ഞുവീണ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി വെയിലേറ്റ് നിന്നതാണ് അധ്യാപിക കുഴഞ്ഞ് വീഴാന്‍ കാരണം.