National
പ്രതിമാസം 3000കിലോ കള്ളകടത്ത് സ്വര്‍ണം ഇന്ത്യയിലേക്ക് ഒഴുകുന്നു; പി ചിദംബരം

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വന്‍ തോതില്‍ കള്ളകടത്ത് സ്വര്‍ണം എത്തുന്നതായി കേന്ദ്ര ധനമന്ത്രി പി ചിദംബരം. പ്രതിമാസം 3000കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ ഒഴുകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാജ്യാന്തര കസ്റ്റംസ് ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം കളളകടത്തുകള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ഉയര്‍ന്ന രീതിയിലുള്ള ഡ്യൂട്ടി നിരക്കുകളും മറ്റു തടസ്സങ്ങളും ഉണ്ടെന്നിരിക്കെയാണ് ഇത്തരത്തിലുള്ള വന്‍ സ്വര്‍ണ കള്ളകടത്ത് നടക്കുന്നത്.
നേരത്തെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ പത്ത് ശതമാനം വര്‍ധിപ്പിച്ചിരുന്നു.
---- facebook comment plugin here -----