National
കടല്‍ക്കൊല: 'സുവ' ചുമത്തുന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും
കടല്‍ക്കൊല: “സുവ” ചുമത്തുന്നത് വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇതിനായി സര്‍ക്കാര്‍ രണ്ടാഴ്ച്ച സമയം ആവശ്യപ്പെട്ടു. കടല്‍ക്കൊലക്കേസില്‍ കോടതി നല്കിയ സമയ പരിധി അവസാനിച്ചതിനാല്‍ മറീനുകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി സമര്‍പ്പിച്ച ഹരജി കോടതി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്.
കേസില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി നല്കിയ സമയപരിധി ഇന്ത്യ ലംഘിച്ചതായി ഇറ്റലി കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസില്‍ സാക്ഷികളെ എത്തിക്കാമെന്ന ഉറപ്പ് ഇറ്റലി ലംഘിച്ചതായി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.
കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി മൂന്നിലേക്ക് മാറ്റി. 2012 ഫെബ്രുവരിയിലാണ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മറീനുകളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
---- facebook comment plugin here -----