Connect with us

National

ധര്‍ണക്കെത്തിയ കെജരിവാളിനെ ഡല്‍ഹി പോലീസ് തടഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ ധര്‍ണക്കെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനേയും മന്ത്രിമാരേയും പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് റെയില്‍ ഭവന് മുന്നില്‍ കെജരിവാളിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.

വനിതകള്‍ക്കെതിരായ അതിക്രമം തടയാനാവാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കെജരിവാള്‍ ധര്‍ണ നടത്തിയത്. ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ച്ച ഡാനിഷ് വനിത കൂട്ടബലാല്‍സംഗത്തിന് ഇരയായിരുന്നു.

ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കെജരിവാള്‍ തള്ളുകയായിരുന്നു.

റിപ്പബ്ലിക്ദിന പരേഡിന്റെ റിഹേഴ്‌സല്‍ നടക്കുന്നതിനാലാണ് കെജരിവാളിനെ തടഞ്ഞതെന്നാണ് പോലീസ് വിശദീകരണം. എന്നാല്‍ റിഹേഴ്‌സല്‍ കഴിഞ്ഞിട്ടും പോലീസ് തങ്ങളെ തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് കെജരിവാളിന്റെ ആരോപണം.

താന്‍ വിപ്ലവകാരിയാണെന്നും ഷിന്‍ഡെക്കെതിരെ വിപ്ലവം നടത്തുമെന്നും കെജരിവാള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

Latest