Kozhikode
എസ് വൈ എസ് മീലാദ് സമ്മേളന പ്രചാരണം ഊര്‍ജിതം
കോഴിക്കോട്: “മുത്ത് നബി(സ)വിളിക്കുന്നു”എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തിവരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായുള്ള മീലാദ് സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. ജനുവരി 19 ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് വെച്ച് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം വിളംബരം ചെയ്ത് യൂനിറ്റുകളിലും സര്‍ക്കിളുകളിലെ പ്രധാന കവലകളിലും ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചു തുടങ്ങി. പ്രചാരണ ഭാഗമായി സര്‍ക്കിള്‍ തലങ്ങളില്‍ ബൈക്ക് റാലിയും യൂനിറ്റുകളില്‍ 17ന് വെള്ളിയാഴ്ച്ച ജുമുഅ പ്രഭാഷണങ്ങളും നടക്കും. നഗര പരിധിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ആകര്‍ഷകമായ കമാനങ്ങളും അലങ്കാരങ്ങളും ഇതിനകം സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. മുഴുവന്‍ പ്രവര്‍ത്തകരും പ്രചാരണ രംഗത്ത് സജീവമാകണമെന്ന് പ്രചാരണ സമിതി അഭ്യര്‍ഥിച്ചു. പ്രചാരണ സമിതി യോഗത്തില്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു വണ്ടൂര്‍ അബദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദലി സഖാഫി വള്ള്യാട്, സയ്യിദ് സ്വാലിഹ് ശിഹാബ്, അബ്ദുല്ല കുട്ടി ബാഖവി കണ്ണൂര്‍, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, അബ്ദുല്‍ ഹമീദ് സഖാഫി താമരശ്ശേരി, പി ടി സി മുഹമ്മദലി മാസ്റ്റര്‍ സംബന്ധിച്ചു. സലീം അണ്ടോണ സ്വാഗതവും നന്ദിയും പറഞ്ഞു.