Connect with us

Kerala

ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം ഇല്ലെന്ന് യു ഡി എഫ് അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം: കെ ബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം ഇല്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ യു ഡി എഫ് അറിയിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വെള്ളിയാഴ്ച തീരുമാനിക്കും. ഗണേഷിന് മന്ത്രിസ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെ ഇപ്പോള്‍ വഹിക്കുന്ന മുന്നാക്ക വികസന കോര്‍പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം പിള്ള രാജിവെക്കുമെന്നാണ് അറിയുന്നത്. മന്ത്രിസഭയില്‍ വരുന്ന ഒഴിവ് ചെന്നിത്തല വരുന്നതോടെ നികത്തപ്പെടും. ഇതോടെയാണ് ഗണേഷ്‌കുമാറിന്റെ അവസരം നഷ്ടമായത്.