Connect with us

Gulf

വൈവിദ്ധ്യമാര്‍ന്ന സവാരികളുമായി ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു

Published

|

Last Updated

ദുബൈ: സന്ദര്‍ശകരാല്‍ നാള്‍ക്കുനാള്‍ പുതിയ റിക്കാര്‍ഡ് സൃഷ്ടിക്കുന്ന ഗ്ലോബല്‍ വില്ലേജ് വൈവിധ്യമാര്‍ന്ന സവാരികളാല്‍ സന്ദര്‍ശകരെ ആഘര്‍ഷിക്കുന്നു. യു കെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മെല്ലേഴ്‌സ് എന്റര്‍ടെയിന്‍മെന്റ് ആണ് പുതിയ 50 ഓളം സവാരികളുമായി സന്ദര്‍ശകരെ ഗ്ലോബല്‍ വില്ലേജിലേക്ക് ആഘര്‍ഷിക്കുന്നത്. ഫാന്റസി ഐലന്റ് എന്ന് പേരിട്ടിരിക്കുന്ന മെല്ലേഴ്‌സിന്റെ വിനോദോപാദികളില്‍ വിവിധ സവാരികള്‍ക്കൊപ്പം തല്‍സമയം സമ്മാനം നല്‍കുന്ന മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗോസ്റ്റ് റൈഡ്, റോളര്‍കോസ്‌റ്റേഴ്‌സ്, സ്‌കൈപ് സ്‌വിംഗ്, കാപ്രിയോള, ടോപ് ബസ്, സ്പീഡ് വേ, ഫ്രീക്ക് ഔട്ട് തുടങ്ങിയ സവാരികളാണ് ആളുകളെ കൂടുതല്‍ ആഘര്‍ഷിക്കുന്നത്. 2012ലെ ലണ്ടണ്‍ ഒളിംമ്പിക് സമയത്ത് കമ്പനിയുടെ റൈഡുകള്‍ക്ക് ലണ്ടണ്‍ മേയറുടെ പിന്തുണ ലഭിച്ചത് മെല്ലേഴ്‌സ് എന്റര്‍ടൈന്‍മെന്റ് മാനേജര്‍ പോള്‍ ഗ്രിന്നല്‍ അനുസ്മരിച്ചു. രാജകീയ വിവാഹവുമായി ബന്ധപ്പെട്ട് കേംബ്രിഡ്ജിലെ ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് പാര്‍ക്കില്‍ കമ്പനി സജ്ജമാക്കിയ വിനോദങ്ങളെക്കുറിച്ചും ഗ്രിന്നര്‍ ഓര്‍മിപ്പിച്ചു. ഓര്‍മയില്‍ നില്‍ക്കുന്നതും അത്യാധുനികവുമായ സവാരികള്‍ സന്ദര്‍ശകര്‍ക്ക് നല്‍കാനാണ് എല്ലായിടത്തും കമ്പനി ഉത്സാഹിക്കുന്നത്.
17 വര്‍ഷമായി ഈ മേഖലയില്‍ വിജയകരമായി തുടരാന്‍ സാധിക്കുന്നതിന് പിന്നില്‍ ഈ സ്ഥിരോത്സാഹമാണ്. സാധാരണ സവാരികള്‍ക്ക് 10 മുതല്‍ 20 ദിര്‍ഹം വരെയാണ് ഈടാക്കുന്നത്. കൂടുതല്‍ മത്സരക്ഷമതയുള്ളവക്ക് 65 ദിര്‍ഹം വരെ ഈടാക്കുന്നതായും അദ്ദേഹം പറഞ്ഞു.