Kerala
കെ കെ ലതിക എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് ആര്‍ എം പി
കോഴിക്കോട്: ജില്ലാ ജയില്‍ സന്ദര്‍ശിച്ച് ടി പി വധക്കേസ് പ്രതികളുടെ മൊബൈല്‍ പുറത്തേക്ക് കടത്തിയ കെ.കെ. ലതിക എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് ആര്‍ എം പി ആവശ്യപ്പെട്ടു. ലതികയുടെ വീട്ടില്‍ റെയ്ഡ് നടത്തണമെന്നും ആര്‍ എം പി നേതാക്കള്‍ ആവശ്യപ്പെട്ടു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ വഴി ഫെയ്‌സ് ബുക്ക് ഉപയോഗിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ കെ കെ ലതിക എം എല്‍ എ കോഴിക്കോട് ജയില്‍ സന്ദര്‍ശിച്ചിരുന്നു. മുക്കാല്‍ മണിക്കുറോളം ജയിലില്‍ തങ്ങിയ ശേഷമാണ് എം എല്‍ എ മടങ്ങിയത്. പ്രതികള്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്താന്‍ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് എം എല്‍ എയുടെ വീട് പരിശോധിക്കണമെന്ന ആവശ്യവുമായി ആര്‍ എം പി രംഗത്തെത്തിയിരിക്കുന്നത്.
---- facebook comment plugin here -----