Connect with us

Kannur

എസ് എസ് എഫ് ഹൈസം സെമിനാറിന് ഉജ്ജ്വല സമാപ്തി

Published

|

Last Updated

കണ്ണൂര്‍: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ഹയര്‍ എജ്യുക്കേഷന്‍ സെമിനാറി (ഹൈസം-13)ന് ഉജ്ജ്വല പരിസമാപ്തി.
കോഴിക്കോട്ടേയും മലപ്പുറത്തേയും സെമിനാറുകള്‍ക്ക് ശേഷം ഇന്നലെ കണ്ണൂര്‍ അബ്‌റാറില്‍ നടന്ന പരിപാടിയില്‍ നൂറോളം വിദ്യാര്‍ഥികള്‍ സംബന്ധിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, സ്റ്റൈപ്പന്‍ഡ്, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പത്രപ്രവര്‍ത്തകന്‍ കാസിം ഇരിക്കൂര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ അബ്ദുല്‍ കലാം മാവൂര്‍ ആമുഖ പ്രഭാഷണം നടത്തി. യാസര്‍ അറഫാത്ത് നൂറാനി, അലിഷാ നൂറാനി മണലിപ്പുഴ വിഷയാവതരണം നടത്തി.
വി പി അഹ്മദ് കബീര്‍, അബ്ദുര്‍റശീദ് നരിക്കോട്, ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി പ്രസംഗിച്ചു. അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി, ഷാജഹാന്‍ മിസ്ബാഹി, കെ വി സമീര്‍, സുബൈര്‍ വെണ്‍മണല്‍, അബ്ദുല്‍ ഹകീം സഖാഫി അരിയില്‍, റഫീഖ് അമാനി തട്ടുമ്മല്‍, എം കെ സിറാജുദ്ദീന്‍, ഫാറൂഖ് കാസര്‍കോട്, സി സാജിദ് സംബന്ധിച്ചു.

Latest