National
തേജ്പാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു; ഹാജരാകാന്‍ സമയം തേടി
		
      																					
              
              
            ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗിക ചൂഷണം നടത്തിയെന്ന കേസില്‍ തെഹല്‍ക്ക സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കൂടുതല്‍ അനുയോജ്യമായ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയാണ് തേജ്പാല്‍ ഹരജി പിന്‍വലിച്ചത്.
അതിനിടെ, ഗോവ പോലീസിന് മുമ്പാകെ ഹാജരാകാന്‍ തരുണ്‍ തേജ്പാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇന്ന് മൂന്ന് മണിക്ക് മുമ്പായി ഹാജരാകണമെന്നായിരുന്നു ഗോവ പോലീസിന്റ നിര്‍ദേശം. ശനിയാഴ്ച ഉച്ചക്ക് ശേഷം തന്റെ അഭിഭാഷകനുമൊത്ത് പോലിസിന് മുമ്പാകെ ഹാജരാകാമെന്ന് കാണിച്ച് തേജ്പാല്‍ ഗോവ പോലിസിന് കത്തയക്കുകയായിരുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



