Connect with us

Wayanad

ബ്രഹ്മഗിരി മാംസ സംസ്‌കരണ ശാലക്കെതിരെ നല്‍കിയ പരാതി തള്ളി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ബ്രഹ്മഗിരി മാംസ സംസ്‌കരണ ശാലയുടെ പ്രവര്‍ത്തനത്തിനെതിരെ പ്രദേശവാസികളില്‍ ചിലര്‍ ബത്തേരി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഇന്‍ജക്ഷന്‍ പരാതി മജിസ്‌ട്രേറ്റ് കെ.എസ്. വരുണ്‍ തള്ളി.
ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്ന് കാണിച്ചാണ് പരാതി നല്കിയത്. താത്കാലിക സ്റ്റേ നല്കുന്നതിനാവശ്യമായ മതിയായ തെളിവുകള്‍ ഹാജരാക്കാതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്. പഞ്ചായത്ത് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നുണ്ടെന്നും ഡിസംബറില്‍ ലൈസന്‍സ് ലഭിക്കുമെന്നും ബ്രഹ്മഗിരി സൊസൈറ്റി ചെയര്‍മാന്‍ പി.കൃഷ്ണപ്രസാദ് പറഞ്ഞു.
സംസ്‌കരണ ശാല പ്രവര്‍ത്തനം തുടങ്ങിയാല്‍ പരിസ്ഥിതി മലിനീകരണം തുടങ്ങിയ പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന് കോടതിയില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വയനാടിന്റെ വികസനത്തിന് തന്നെ മുതല്‍ കൂട്ടാകുന്ന സംസ്‌കരണ ശാലയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന വിധത്തിലുള്ള നടപടിയുണ്ടാകുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇതിനിടെയാണ് സ്റ്റേ ഹര്‍ജി കോടതി തള്ളിയത്. ശാലയുടെ പ്രവര്‍ത്തനത്തിനുള്ള ടാക്‌സ് നെ•േനി പഞ്ചായത്ത് കൈപ്പറ്റുകയും കെട്ടിട നമ്പര്‍ ലഭിച്ചതായും കൃഷ്ണപ്രസാദ് പറഞ്ഞു.
അടുത്ത പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ലൈസന്‍സ് സംബന്ധിച്ച് തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest