Connect with us

National

മോഡിയുടെ ചെങ്കോട്ട പ്രവേശം സ്വപ്നമായി അവശേഷിക്കും: നിതീഷ്‌

Published

|

Last Updated

രാജ്ഗിരി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിര്‍ശിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മോഡിയുടെ ചെങ്കോട്ട പ്രവേശം സ്വപ്‌നമായി അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെ ഡി (യു)വിന്റെ ചിന്തന്‍ ശിബിറില്‍ സംസാരിക്കുകയായിരുന്നു നിതീഷ്.
ബി ജെ പിക്ക് ജെ ഡി (യു)വിനെ ആവശ്യമില്ലാത്തതു കൊണ്ടാണ് 17 വര്‍ഷം നീണ്ട സഖ്യം വിട്ടത്. അതിന്റെ ഉത്തരവാദി ബി ജെ പിയാണ്. അവര്‍ ഉപയോഗിച്ച ഭാഷ നോക്കിയാല്‍ പോരേയന്ന് രണ്ട് ദിവസം മുമ്പ് പാറ്റ്‌നയില്‍ നടത്തിയ ബി ജെ പി റാലിയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. “റാലിക്ക് ഹുങ്കാര്‍ എന്ന പേരിട്ടത് തന്നെ അഹങ്കാരത്തിന്റെ അടയാളമാണ്. നിങ്ങളാണ് ഞങ്ങളെ വഞ്ചിച്ചത്. ബി ജെ പിയുടെ ഘട്ടം ഇല്ലാതായിരിക്കുന്നു. ഇനി ഒരാളും നിങ്ങളെ ശ്രദ്ധിക്കില്ലെന്ന് അഡ്വാനിജിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.”
ഗുജറാത്തുകാര്‍ ഐസ്‌ക്രീം ഇഷ്ടപ്പെടുന്നു. എന്നാല്‍, മോഡിയുടെ വാക്കുകളില്‍ തീരേ മാധുര്യം ഇല്ല. പ്രസംഗത്തിനിടെ അദ്ദേഹം ഇടക്കിടെ മുഖം തുടക്കുന്നത് കണ്ടു. അദ്ദേഹത്തിന് തീരെ ക്ഷമയില്ല. ഇന്ത്യയുടെ ഉന്നത സ്ഥാനം ആഗ്രഹിക്കുന്ന ഒരാള്‍ കൂടുതല്‍ ക്ഷമ കാണിക്കേണ്ടതല്ലേ?. ഉന്നത സ്ഥാനീയര്‍ കൂടുതല്‍ ധൈര്യവാന്‍മാരാകണം. മോഡിയുടെ സ്വപ്‌നം ബി ജെ പിയുടെ ആവേശഭ്രാന്താണ്. ഈ കാറ്റ് പ്രകൃത്യായുള്ളതല്ല. അതൊരു കുഴലൂത്തുകാരന്‍ ഉണ്ടാക്കിയതാണ്. പ്രധാനമന്ത്രിയാകുക എന്നത് നല്ല സ്വപ്‌നമാണ്. ചായ വിറ്റ പാരമ്പര്യം തനിക്കില്ല. പക്ഷെ തന്റെതും വലിയ ജീവിത പശ്ചാത്തലമൊന്നുമല്ല. നിതീഷ് പറഞ്ഞു. ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുയര്‍ന്ന് വന്ന മോഡി പ്രധാനമന്ത്രി പദം മോഹിക്കുന്നതിനെ ജെ ഡി (യു)വിന്റെ മുതിര്‍ന്ന നേതാവ് ശിവാനന്ദ് തിവാരി പരിഹസിച്ചിരുന്നു. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മോഡിക്ക് എല്ലാ സുരക്ഷയും ഒരുക്കിയിരുന്നുവെന്നും നിതീഷ് ചൂണ്ടിക്കാട്ടി.

Latest