Connect with us

Kasargod

ജാമിഅ: സഅദിയ്യക്ക് പുതിയ ഭാരവാഹികള്‍

Published

|

Last Updated

ദേളി: തെന്നിന്ത്യയിലെ ഉന്നത മത ഭൗതിക സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ദേളി ജാമിഅ: സഅദിയ്യ അറബിയ്യയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗം സീനിയര്‍ വൈസ് പ്രസിഡന്റ് കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു.
താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ (പ്രസി.), കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസേട്ട് (വൈ പ്രസി.), സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ (ജന സെക്ര.), എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ജന. മാനേജര്‍), എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് (വര്‍ക്കിംഗ് സെക്ര.), കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള (ജോ. സെക്ര.), മാഹിന്‍ ഹാജി കല്ലട്ര (ട്രഷ.) എന്നവരടങ്ങിയ 25 അംഗ പ്രവര്‍ത്തകസമിതിയെയും സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എം എ അബാദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍ എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.

---- facebook comment plugin here -----

Latest