Kasargod
എസ് വൈ എസ് കര്‍മപദ്ധതി: ഫണ്ട് സമാഹരണം നാളെ
കാസര്‍കോട്: ആതുരസേവനം, ആദര്‍ശ മുന്നേറ്റം, ആത്മീയ ഉണര്‍വ് എന്നിവ ലക്ഷ്യംവെച്ച് എസ് വൈ എസ് നടപ്പിലാക്കുന്ന ആറുമാസ കര്‍മപദ്ധതി വിജയത്തിനായി ഫണ്ട് സമാഹരിക്കുന്നു. പെരുന്നാള്‍ സന്ദേശം ഉള്‍പ്പെടുത്തിയ പത്തു രൂപയുടെ കൂപ്പണ്‍ വഴി ഓരോ യൂനിറ്റില്‍നിന്നും 1000 രൂപയാണ് പെരുന്നാള്‍ ദിനത്തില്‍ സമാഹരിക്കുക. കൂപ്പണുകള്‍ സര്‍ക്കിള്‍ സെക്രട്ടറിമാര്‍ മുഖേന യൂനിറ്റുകളില്‍ എത്തിച്ചിട്ടുണ്ട്.
എസ് വൈ എസിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപം നല്കിയ കര്‍മപദ്ധതിയുടെ വിജയത്തിനായി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരും അഭ്യര്‍ഥിച്ചു.
---- facebook comment plugin here -----