Malappuram
ടി ടി ഉസ്താദ് ആണ്ട് നേര്‍ച്ച ഇന്ന് തുടങ്ങും
മലപ്പുറം: ടി ടി ഉസ്താദ് ഒമ്പതാമത് ആണ്ട് നേര്‍ച്ചക്ക് വേങ്ങര അല്‍ ഇഹ്സാനില്‍ തുടക്കമാകും. രാവിലെ ഒമ്പതിന് അല്‍ ഇഹ്സാന്‍ പ്രസിഡന്റ് ടി ടി അഹ്മദ്കുട്ടി സഖാഫി പതാക ഉയര്‍ത്തും. 9.30ന് രക്ഷാകര്‍തൃ സംഗമത്തില്‍ ഡോ. അബ്ദുസ്സലാം ഓമശ്ശേരി ക്ലാസെടുക്കും. വൈകീട്ട് ഏഴിന് നടക്കുന്ന മതപ്രഭാഷണ വേദിയില്‍ സയ്യിദ് കെ കെ എസ് തങ്ങള്‍ കൊളപ്പുറം പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് ജഅ്ഫര്‍ തുറാബ് ബാഖവി പാണക്കാട് ഉദ്ഘാടനം ചെയ്യും. പി എ മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തും. 11ന് വൈകീട്ട് ഏഴിന് എളങ്കൂര്‍ മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥനയും വി പി എ തങ്ങള്‍ ആട്ടീരി പ്രഭാഷണവും നടത്തും. 12ന് രാവിലെ ഏഴിന് നടക്കുന്ന ഖത്തം ദുആക്ക് സയ്യിദ് ശിഹാബുദ്ദീന് ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. 10മണിക്ക് ഉള്ഹിയ്യത്ത് എന്ന വിഷയത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ പഠന ക്ലാസ് നടക്കും. ഉച്ചക്ക് രണ്ടിന് സ്പോക്കണ് ഇംഗ്ലീഷ് പൂര്‍വ വിദ്യാര്‍ഥി സംഗമവും വൈകീട്ട് നാലിന് നടക്കുന്ന മൗലിദ് സദസ്സിന് കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര് നേതൃത്വം നല്‍കും. വൈകീട്ട് ഏഴിന് നടക്കുന്ന അനുസ്മരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷത വഹിക്കും. കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തും.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍(കുറാ), സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കടലുണ്ടി, സയ്യിദ് ഹുസൈന് അഹമദ് ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, വൈലത്തൂര്‍ ബാവ മുസ്ലിയാര്, താനാളൂര്‍ അബ്ദുല്ല മുസ്ലിയാര്, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ഒ കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി, ഒ കെ ബാപ്പുട്ടി മുസ്ലിയാര്, ഒ കെ മൂസാന്‍കുട്ടി മുസ്ലിയാര് പാലാണി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, മുസ്തഫ ബാഖവി തെന്നല, ഏലംകുളം അബ്ദുര്‍റശീദ് സഖാഫി, കീലത്ത് മുഹമ്മദ് മാസ്റ്റര്‍ പ്രസംഗിക്കും. സമാപന പ്രാര്‍ഥനാ സംഗമത്തിന് സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.