Connect with us

Kottayam

കാട്ടാനയുടെ ആക്രമണം: യുവാക്കള്‍ വനത്തില്‍ കുടുങ്ങി

Published

|

Last Updated

തൊടുപുഴ: കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാക്കള്‍ മണിക്കൂറുകള്‍ വനത്തില്‍ കുടുങ്ങി. മറയൂര്‍ ചമ്പക്കാട് ആദിവാസി കോളനിയിലെ ഗോപാലന്‍ (42), കണക്കായം കോളനിയിലെ കുമാര്‍ (32) എന്നിവര്‍ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. മീന്‍ പിടിക്കാനാണ് കുമാര്‍, ഗോപാലന്‍ എന്നിവര്‍ മറ്റ് മൂന്ന് പേരോടൊപ്പം കാവടിയാര്‍ അള ഭാഗത്തേക്ക് പോയത്. പുലര്‍ച്ചേ മൂന്ന് മണിയോടെ മീന്‍ പിടിക്കാന്‍ ആറ്റിലേക്ക് പോകുമ്പോള്‍ ആനക്കൂട്ടത്തിലെ കൊമ്പന്‍ ആക്രമിക്കുകയായിരുന്നു.

Latest