Connect with us

Gulf

ആര്‍ എസ് സി സമ്മറൈസ് സമാപിച്ചു

Published

|

Last Updated

ദോഹ : രിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം സമിതിക്കു കീഴില്‍ ടീന്‍സിനു വേണ്ടി സംഘടിപ്പിച്ച സമ്മറൈസ് സമാപിച്ചു. കാലത്ത് ഒമ്പത് മണിക്ക് മന്‍സൂയിലെ കാറ്റര്‍ കാറ്ററിങ്ങില്‍ ആരംഭിച്ച പരിപാടി ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ ചെയര്‍മാന്‍ ജമാല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് ഡോക്ടര്‍ അബ്ദുല്‍ സാബിര്‍ അബ്ദുല്‍ കരീം (ഹമദ് ഹോസ്പിറ്റല്‍), എന്‍ജിനിയര്‍ മുഹ്‌യദ്ധീന്‍ ഇരിങ്ങല്ലൂര്‍, എന്‍ജിനിയര്‍ ഹബീബ് മാട്ടൂല്‍, ആര്‍ എസ് സി വിസ്ഡം കണ്‍വീനര്‍ നൗഷാദ് അതിരുമട, ഹാഷിം എന്‍ജിനിയര്‍ ബഷീര്‍ നിസാമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈകീട്ട് വക്‌റയിലെ ബീച്ചില്‍ സംഘടിപ്പിച്ച ഗയിംസ് പ്രോഗ്രാമോടെ സമ്മറൈസ് 2013 ന് സമാപനം കുറിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ ടീമിന് സമ്മാനം വിതരണം ചെയ്തു.

---- facebook comment plugin here -----

Latest