Connect with us

Kozhikode

വിമര്‍ശകര്‍ക്ക് താക്കീതായി എസ് വൈ എസ് ആദര്‍ശ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

Published

|

Last Updated

കോഴിക്കോട്: സുന്നി പ്രസ്ഥാനത്തിനും നേതാക്കള്‍ക്കുമെതിരെയുള്ള കാല്‍പനിക വിമര്‍ശനങ്ങളെ അറബിക്കടലില്‍ തള്ളി ആദര്‍ശ പ്രസ്ഥാനത്തിന്റെ ആസ്ഥാന നഗരിയില്‍ ജനമഹാസാഗരം. മലയാളി മുസ്‌ലിമിനെ മുന്നില്‍ നിന്ന് നയിച്ച പ്രസ്ഥാനമായ എസ് വൈ എസിന്റെ ആഹ്വാനത്തിനും നേതാക്കളുടെ വാക്കുകള്‍ക്കുമായി പതിനായിരങ്ങള്‍ മുതലക്കുളം മൈതാനിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ അത് വിമര്‍ശകര്‍ക്കുള്ള താക്കീതായി. ഇസ്‌ലാമിന്റെ ആത്മീയമായ ഊര്‍ജത്തെ താത്കാലികമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ കൂട്ടായ്മയൊരുക്കുന്ന അവാന്തര വിഭാഗങ്ങള്‍ക്ക് സമ്മേളനം മറുപടി നല്‍കി.
സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പ്രഭാഷണം നടത്തി.

സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, പി ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ബാവ മുസ്‌ലിയാര്‍ കോടമ്പുഴ, സി മുഹമ്മദ് ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബൂബക്കര്‍ മൗലവി പട്ടുവം, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹ സഖാഫി, പ്രൊഫ എ കെ അബ്ദുല്‍ഹമീദ്, എന്‍ അലി അബ്ദുള്ള, വി എം കോയ മാസ്റ്റര്‍, കലാം മാവൂര്‍ സംബന്ധിച്ചു. റഹ്മത്തുള്ള സഖാഫി എളമരം സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.

Latest