Connect with us

National

കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരന്‍; ലാലു ജയിലില്‍

Published

|

Last Updated

lalu at courtറാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ സി ബി ഐ പ്രത്യേക കോടതി വിധിച്ചു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. മറ്റ് 45 പേരും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കേസില്‍ കുറ്റക്കാരനാണ്. അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 5 കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്.

കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ചതോടെ അറസ്റ്റ് ചെയ്ത ലാലുവിനെ റാഞ്ചിയിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. കുറ്റക്കാരനെന്നു കണ്ടെത്തിക്കഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ അയോഗ്യരായിരിക്കും എന്ന സുപ്രീംകോടതിയുടെ വിധിക്ക് ശേഷം ജനപ്രതിനിധി കുറ്റക്കാനാണെന്ന് കണ്ടെത്തിയ ആദ്യത്തെ കേസാണ് ഇത്. രണ്ടു വര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ലാലുവിന് എം പി സ്ഥാനം നഷ്ടമാവും.

കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജബില്‍ ഉപയോഗിച്ച് അവിഭക്ത ബീഹാറിലെ ചെബാസ ട്രഷറിയില്‍ നിന്ന് അനധികൃതമായി 37.7 കോടി രൂപ പിന്‍വലിച്ചു എന്നാണ് കേസ്. 1996ലാണ് ലാലുവിനെതിരെ കേസ് ചുമത്തുന്നത്. 17 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.

Latest