Eranakulam
സ്വര്‍ണം കടത്താന്‍ സഹായിച്ചുവെന്ന് പ്രിവന്റീവ് ഓഫീസറുടെ മൊഴി
കൊച്ചി: നെടുമ്പാശ്ശേരി വഴി സ്വര്‍ണം കടത്താന്‍ സ്ത്രികളെ സഹായിച്ചുവെന്ന് പ്രിവന്റീവ് ഓഫീസറുടെ മൊഴി. പ്രിവന്റീവ് ഓഫീസറായ സുനില്‍കുമാറാണ് ഇതുസംബന്ധിച്ച് മൊഴി നല്‍കിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ മാധവന്റെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തെതന്നും സുനില്‍കുമാര്‍ സി ബി ഐയുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
അതിനിടെ, കേസിലെ പ്രതി ഫയാസുള്പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്തിനിടെ പിടിയിലായ ആരിഫ, ആസിഫ എന്നിവരാണ് മറ്റു രണ്ട് പ്രതികള്‍.
---- facebook comment plugin here -----