Connect with us

Kasargod

കിസാന്‍സേന കലക്ടറേറ്റ് മാര്‍ച്ച് 25ന്

Published

|

Last Updated

കാസര്‍കോട്: അടക്കാ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കിസാന്‍സേനയുടെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകളുടെ സംയുക്ത കലക്ടറേറ്റ് മാര്‍ച്ച് 25ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 90 ശതമാനം കര്‍ഷകരും അടക്കാ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്.
അടുത്ത കാലത്തായി അടക്കാ കര്‍ഷകര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വരള്‍ച്ചയും, മഴയും, കാലാവസ്ഥ വ്യതിയാനങ്ങളാലും മൂലം മഹാളി, പൂക്കുല കരിച്ചില്‍ തുടങ്ങിയ രോഗങ്ങളാലും തൊഴിലാളി ക്ഷാമത്താലും, വര്‍ധിച്ച കൂലിച്ചിലവു മൂലവും കവുങ്ങ് കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. ഇതു സംബന്ധിച്ച് അധികാരികള്‍ക്ക് മുമ്പാകെ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ഭരണകൂടവും ഉദ്യോഗസ്ഥരും കര്‍ഷകര്‍ക്കു നേരെ മുഖം തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
അടക്കാ കര്‍ഷകര്‍ക്ക് ഹെക്ടറിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുക, കര്‍ഷകന്റെ കടം പൂര്‍ണമായും എഴുതി തള്ളുക, നിലവിലുള്ള കടത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കുക, അടക്കാ കൃഷിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, മഹാളി രോഗവും, പൂക്കുല കരിച്ചിലും പ്രകൃതി ക്ഷോപത്തില്‍ ഉള്‍പ്പെടുത്തുക, തൊഴിലുറപ്പ് ജോലിയില്‍ കവുങ്ങ്, നെല്ല് തുടങ്ങിയ കൃഷികളേയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നത്.
പത്രസമ്മേളനത്തില്‍ ചന്ദ്രശേഖരന്‍, ഗോവിന്ദ ഭട്ട്, ജയലക്ഷ്മി ഷെട്ടി, കെ എസ് അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest