Kasargod
എം. എസ്. എസ്. എ. ക്ക് പുതിയ നേതൃത്വം
ദേളി: സഅദിയ്യ: ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ മിസ്ബാഹുസ്സുആദ സ്റ്റുഡന്റ് അസോസിയേഷന് (എം. എസ്. എസ്. എ ) പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. സയ്യിദ് ഇബ്റാഹിം മശ്ഹൂര്‍ വളപട്ടണം (പ്രസി) സയ്യിദ് സൈഫുദ്ധീന്‍ ഉജിരെ, സയ്യിദ് ശറഫൂദ്ധീന്‍ മുവാറ്റൂപുള (വൈസ് പ്രസി) അബ്ദുല്ല വേങ്ങര (ജ: സെക്രട്ടറി) ഇല്യാസ് മുട്ടം, സുഹൈല്‍ അരിപ്പാമ്പ്ര ( ജോ. സെ) ഉസ്മാന് കൊട്ടപ്പുറം (ട്രഷറര്‍) എന്നിവരെ തിരെഞ്ഞെടുത്തു.
പ്രിന്‍സിപ്പാള്‍ എ. കെ. അബ്ദുല്‍ റഹ്മാന് മുസ്്ലിയാരുടെ അധ്യക്ഷതിയല്‍ മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കെ. കെ. ഹുസൈന് ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സ്വാലിഹ് സഅദി തളിപറമ്പ, കെ. പി. ഹുസൈന് സഅദി കെ. സി റോഡ്, ലത്തീഫ് സഅദി കൊട്ടില, അബ്ദുല്ല സഅദി ചിയ്യുര് തുടങ്ങിയവര്‍ സംബന്ധിച്ചു.
---- facebook comment plugin here -----