Connect with us

National

ന്യൂനപക്ഷ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം: എം എസ് ഒ

Published

|

Last Updated

പൂനെ: ന്യൂനപക്ഷ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം എസ് ഒ ദേശീയ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലും ന്യുനപക്ഷ വികസനത്തിന് വേണ്ടി നീക്കിവെക്കുന്ന ഫണ്ടുകള്‍ വിനിയോഗിക്കപ്പെടാത്തതിനാല്‍ അര്‍ഹതപ്പെട്ട സമൂഹത്തിന്റെ വളര്‍ച്ച മുരടിക്കുന്ന അവസ്ഥയുണ്ട്. പദ്ധതികള്‍ തയ്യാറാക്കുന്നതിലും അവ സമയബന്ധിതമായി നടപ്പാക്കുന്നതിലും സമുദായ സംഘടനകള്‍ ഫലപ്രദമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
പൂനെ അഅ്‌സന്‍ ക്യാമ്പസില്‍ ചേര്‍ന്ന യോഗം എം എസ് ഒ ദേശീയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഖാദിരിയുടെ അധ്യക്ഷതയില്‍ ജാമിഅ അശ്‌റഫിയ്യ പ്രിന്‍സിപ്പള്‍ സയ്യിദ് അയ്യൂബ് അശ്‌റഫി ഉദ്ഘാടനം ചെയ്തു. സംഘടനാ പരിശീലനം, സാമ്പത്തിക സ്ഥിതി, ഹോസ്റ്റല്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, എ പി ബഷീര്‍, മുഹമ്മദ് ശരീഫ് എന്നിവര്‍ അവതരിപ്പിച്ചു. വിവിധ സോണുകള്‍ കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഷൗക്കത്ത് നഈമി (ഡല്‍ഹി), അഹ്മദ് സാബിത്ത് ലത്വീഫി (കൊല്‍ക്കത്ത), ഷൗക്കത്ത് മിസ്ബാഹി (മുംബൈ), അബ്ദുല്‍ ഹമീദ് ബജ്‌പെ (കര്‍ണാടക) എന്നിവര്‍ അവതരിപ്പിച്ചു. അടുത്ത മൂന്ന് മാസത്തേക്കുള്ള കര്‍മപദ്ധതി ജന. സെക്രട്ടറി യഅ്ഖൂബ് അവതരിപ്പിച്ചു. സംഘടനാ ചര്‍ച്ചക്ക് നാഷനല്‍ സെക്രേട്ടറിയറ്റ് അംഗം എം മുഹമ്മദ് സാദിഖ്, ജാമിഅ അശ്‌റഫി നേതൃത്വം നല്‍കി.
ദേശീയ പ്രവര്‍ത്തക സമിതിയുടെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഈ മാസം 30നകം വിവിധ സോണ്‍ കമ്മീഷനുകള്‍ മുംബൈ, ഗുവാഹത്തി, ന്യൂഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ വിളിച്ചു ചേര്‍ക്കും. സെപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ വിവിധ ഘടകങ്ങളില്‍ കൗണ്‍സിലുകള്‍ സംഘടിപ്പിക്കാനും ജില്ലാ, സംസ്ഥാനം തലങ്ങളില്‍ എം എസ് ഒ കള്‍ച്ചറല്‍ സെഷനുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ച് പുതിയ ആസ്ഥാന നിര്‍മാണത്തിന് സയ്യിദ് മുഹമ്മദ് ഖാദിരി, ആര്‍ പി ഹുസൈന്‍ എന്നിവര്‍ ഭാരവാഹികളായ ഉപസമിതിയെ ചുമതലപ്പെടുത്തി. സംഘടനാ പരിശീലനം, ടീന്‍ സ്‌കൂള്‍ രൂപവത്കരണം എന്നിവക്ക് ആവശ്യമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് അബ്ദുര്‍റശീദ് സൈനി, സുഹൈറുദ്ദീന്‍ നൂറാനി എന്നിവരെ ചുമതലപ്പെടുത്തി. അടുത്ത ദേശീയ പ്രവര്‍ത്തക സമിതി യോഗം ഡിസംബര്‍ 26ന് ഒഡീഷയിലെ കട്ടക്കില്‍ ചേരും.
വിവിധ സെഷനുകള്‍ക്ക് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മൗലാനാ ഇര്‍ഷാദ് മിസ്ബാഹി, മൗലാനാ ഷൗക്കത്ത് നഈമി നേതൃത്വം നല്‍കി.