Ongoing News
തിരൂരങ്ങാടിയിലെ പ്രിന്‍സ് പദ്ധതി മുടങ്ങി
തിരൂരങ്ങാടി: ബ്ലോക്ക് പരിധിയില്‍ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ പ്രിന്‍സ് പദ്ധതി(പഞ്ചായത്ത് റിസോഴ്സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍)പ്രവത്തനം നിലച്ചു. പ്രദേശത്തെ വിഭവങ്ങളെക്കുറിച്ച് അറിയാനും മണ്ണിന്റെ തരംനോക്കി വിളകള്‍ തെരെഞ്ഞെടുക്കുന്നതിനും ഭൗതികഘടനയെക്കുറിച്ച് അറിയാനുമായി 2006ലാണ് ഈപദ്ധതിക്ക് തുടക്കം കുറിച്ചത്.
ഐ എസ് ആര് ഒ- സി ഇഎസ് എസ് യുടെ ധനസഹായത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇപ്പോള്‍ ഇതിന്റെ പ്രവൃത്തിയൊന്നും നടക്കാത്തതിനെ തുടര്‍ന്ന് കക്കാട്ടെ കെ എം ഗഫൂര്‍ വിവരവകാശനിയമപ്രകാരം നല്കിയ ഹരജിയിലാണ് 2010മുതല്പദ്ധതിയുടെ പ്രവൃത്തികള്‍ നടക്കുന്നില്ലെന്ന് മറുപടി ലഭിച്ചത്.
പദ്ധതി മുടങ്ങിക്കിടക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് നിലവിലുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ഐ എസ് ആര്‍ഒ കൊണ്ടുപോയി എന്നാണ് മറുപടിനല്കിയിട്ടുള്ളത്. മറ്റുപല ചോദ്യങ്ങള്‍ക്കും ഇല്ല,അറിയില്ല എന്നമറുപടിയാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്.