Connect with us

Kannur

ഡിവിഷന്‍ സാഹിത്യോത്സവ്

Published

|

Last Updated

തലശ്ശേരി: എസ് എസ് എഫ് തലശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് ധര്‍മ്മടം നിട്ടൂരില്‍ ഇന്ന് നടക്കും. 10 സെക്ടറുകളില്‍ നിന്ന് അഞ്ഞൂറോളം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന മത്സര പരിപാടികള്‍ രാവിലെ 10ന് പ്രശസ്ത കവി രാവണപ്രഭു ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ തലശ്ശേരി ഡിവിഷന്‍ പ്രസിഡന്റ് അലി സഖാഫി അധ്യക്ഷത വഹിക്കും. മുഹമ്മദ് സഖാഫി ചൊക്ലി, കെ വി സമീര്‍, വി കെ മമ്മു, സി സാജിദ്, അബ്ദുന്നാസര്‍ ഏഴര, അലിക്കുഞ്ഞി ദാരിമി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ റിജില്‍ മാക്കുറ്റി, അഫ്‌സല്‍, നസീര്‍ പുത്തൂര്‍ പ്രസംഗിക്കും. വൈകീട്ട് സമാപന സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുലത്വീഫ് സഅദി ഉദ്ഘാടനം ചെയ്യും. ഫൈളു റഹ്മാന്‍ ഇര്‍ഫാനി സമ്മാനദാനം നടത്തും. മുഹമ്മദ് സഖാഫി പുക്കോം, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. തലശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് കുറ്റമറ്റതായി നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസഘം ചെയര്‍മാന്‍ പി മഹമൂദ് മാസ്റ്റര്‍, നേതാക്കളായ അലി സഖാഫി, ഫസലുദ്ദീന്‍ കല്ലറക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തളിപ്പറമ്പ്: എസ് എസ് എഫ് തളിപ്പറമ്പ് ഡിവിഷന്‍ സാഹിത്യോത്സവ് അടുത്തമാസം ഏഴ്, എട്ട് തീയതികളില്‍ അല്‍മഖര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ യു വി ഉസ്താദ് നഗറില്‍ നടക്കും. എട്ടിന് രാവിലെ 10.30 മണിക്ക് സി ജമാലുദ്ദീന്‍ ലത്വീഫിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ് വി എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്ലിയാര്‍, ജെയിംസ് മാത്യു എം എല്‍ , എം കെ മനോഹരന്‍, മുസ്തഫ ഹാജി പനാമ, കെ വി സമീര്‍ ചെറുകുന്ന്, കെ പി കമാലുദ്ദീന്‍ മുസ്‌ലിയാര്‍ സംബന്ധിക്കും.