Connect with us

Sports

ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍ പുറത്ത്

Published

|

Last Updated

പാരിസ്: ഫ്രഞ്ച് ഓപണില്‍ റോജര്‍ ഫെഡറര്‍ പുറത്ത്. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ 7-5,6-3,6-3ന് സ്വിസ് താരത്തെ അട്ടിമറിച്ച് സെമിയിലെത്തി. ഫ്രഞ്ച് ഓപണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ സെറീന വില്യംസ്-സാറ എറാനി പോരാട്ടം. റഷ്യന്‍ താരം സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയെ തോല്‍പ്പിച്ചാണ് സെറീന സെമിയിലെത്തിയതെങ്കില്‍ സാറ എറാനി മടക്കടിക്കറ്റ് നല്‍കിയത് പോളണ്ടിന്റെ അഗ്നിയെസ്‌ക റഡവന്‍സ്‌കക്ക്. 6-1,3-6,6-3 നായിരുന്നു അമേരിക്കന്‍ താരം സെറീനയുടെ ജയം. 2003ന് ശേഷം ഇതാദ്യമായാണ് സെറീന ഫ്രഞ്ച് ഓപണില്‍ സെമിയിലെത്തുന്നത്. 6-4,7-6(6)നാണ് സാറ എറാനി യുടെ ജയം.

 

Latest