National
ബോളിവുഡ് നടി ജിയാ ഖാനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി
മുംബൈ: ബോളിവുഡിലെ യുവതാരം ജിയ ഖാനെ മുംബൈയിലെ സ്വന്തം ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 25കാരിയായ ജിയ ബോളിവുഡിലെ മുന്‍നിര നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ താമസിച്ചുവന്നിരുന്ന ജിയ അടുത്തിടെയാണ് മുംബൈയിലേക്ക് താമസം മാറ്റിയത്. 2007ല്‍ അമിതാഭ് ബച്ചന്റെ കൂടെ നിശബ്ദ് എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് ഗജിനി, ഹൗസ്ഫുള് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ചില വ്യക്തിപരമായ കാരണങ്ങളാല്‍ അടുത്തിടെ മാനസികമായി ജിയ തളര്‍ന്നിരുന്നു എന്ന് നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.
---- facebook comment plugin here -----