Kerala
മനുഷ്യക്കടത്തില്‍ എസ് പിമാര്‍ക്കും പങ്ക്: ക്രൈംബ്രാഞ്ച്
കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മനുഷ്യക്കടത്ത് കേസില്‍ രണ്ട് എസ് പിമാര്‍ക്കും നാല് ഡി വൈ എസ് പിമാര്‍ക്കും ഉള്‍െപ്പടെ 24 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച്. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ഇതിലെ രണ്ട് പോലീസുകാര്‍ക്ക് പെണ്‍വാണിഭത്തിലും പങ്കുള്ളതായും റിപ്പോര്‍ട്ട് പറയുന്നു. പെണ്‍വാണിഭത്തിന് സ്്ത്രീകളെ എത്തിച്ചുകൊടുത്തതിന് അറസ്റ്റിലായ ലിസി സോജനെ ചോദ്യം ചെയ്തപ്പോഴാണ് വിവരം കിട്ടിയത്.
---- facebook comment plugin here -----