Kannur
മോഷ്ടാവിനെ കീഴടക്കിയ യുവാവിന് പോലീസിന്റെ ആദരം
തളിപ്പറമ്പ്: വീട്ടില്‍ കളവിനെത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി പിടിച്ചു പോലീസിലേല്‍പിച്ച യുവാവിന് പോലീസ് വക ആദരം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന നെല്ലിപ്പറമ്പ് സ്വദേശികരയപപാത്ത് ഗണേശനെയാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് ആദരിച്ചത്. നെല്ലിപ്പറമ്പില്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ ഡി വൈ എസ് പി. കെ എസ് സുദര്‍ശന്‍ ഗണേശന് ഉപഹാരം നല്‍കി.







